Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One Day

ഒ​രു ദി​വ​സം ര​ണ്ടു നി​യ​മ​സ​ഭ: തെ​റ്റ് ആ​വ​ർ​ത്തി​ച്ച് നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റും

തി​രു​വ​ന​ന്ത​പു​രം: ഒ​രു ദി​വ​സം ര​ണ്ടു നി​യ​മ​സ​ഭ പ്രാ​ബ​ല്യ​ത്തി​ലി​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച പൊ​തു​ഭ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ തെ​റ്റ് ആ​വ​ർ​ത്തി​ച്ച് ഉ​ത്ത​ര​വി​റ​ക്കി നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റും.

പൊ​തു​ഭ​ര​ണ (പൊ​ളി​റ്റി​ക്ക​ൽ) വി​ഭാ​ഗ​ത്തി​നു ന​ൽ​കി​യ തെ​റ്റ് തി​രു​ത്തി​ക്കാ​തെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 16ാം കേ​ര​ള നി​യ​മ​സ​ഭ രൂ​പീ​ക​രി​ക്കു​ന്ന​തും 15-ാം കേ​ര​ള നി​യ​മ​സ​ഭ പി​രി​ച്ചു വി​ടു​ന്ന​തും സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വു​ക​ൾ നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റും ഇ​റ​ക്കു​ക​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം മേ​യ് അ​ഞ്ചി​നാ​ണ് 16-ാം കേ​ര​ള നി​യ​മ​സ​ഭ നി​ല​വി​ൽ വ​ന്ന​താ​യി വ്യ​ക്ത​മാ​ക്കി നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഷാ​ജി. സി. ​ബേ​ബി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

എ​ന്നാ​ൽ, 15-ാം കേ​ര​ള നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ട​ത് മേ​യ് ആ​റി​നാ​ണ്. ഇ​തോ​ടെ മേ​യ് അ​ഞ്ചി​ന് കേ​ര​ള​ത്തി​ൽ ര​ണ്ടു നി​യ​മ​സ​ഭ​ക​ൾ നി​ല​വി​ലു​ണ്ടാ​യ അ​ത്യ​പൂ​ർ​വ സാ​ഹ​ച​ര്യ​മു​ണ്ടാ​യി.മു​ൻ​കാ​ല​ങ്ങ​ളി​ൽ ഒ​രു ദി​വ​സം നി​യ​മ​സ​ഭ നി​ല​വി​ൽ വ​രു​ന്ന​തും അ​തേദി​വ​സംത​ന്നെ പി​രി​ച്ചു വി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ടാ​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, നി​യ​മ​സ​ഭ നി​ല​വി​ൽ വ​ന്ന ശേ​ഷം അ​ടു​ത്ത ദി​വ​സം പ​ഴ​യ നി​യ​മ​സ​ഭ പി​രി​ച്ചു വി​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തെ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. നേ​രത്തേ, ഇ​തു സം​ബ​ന്ധി​ച്ചു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൊ​തു​ഭ​ര​ണ (പൊ​ളി​റ്റി​ക്ക​ൽ) വി​ഭാ​ഗം ഗ​വ​ർ​ണ​റു​ടെ അം​ഗീ​കാ​ര​ത്തി​ന് അ​യ​ച്ച ഉ​ത്ത​ര​വി​ലും തെ​റ്റ് ക​ട​ന്നു കൂ​ടി​യി​രു​ന്നു.

ഇ​തി​ന് ലോ​ക്ഭ​വ​ൻ അം​ഗീ​കാ​ര​വും ന​ൽ​കി. എ​ന്നാ​ൽ, സാ​ങ്കേ​തി​ക​മാ​യി പി​ഴ​വ് പൊ​തു​ഭ​ര​ണ വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചു തീ​യ​തി​യി​ൽ തി​രു​ത്ത​ൽ വ​രു​ത്തി പു​തു​ക്കി​യ ഉ​ത്ത​ര​വ് ഇ​റ​ക്കി​ക്കേ​ണ്ട ചു​മ​ത​ല നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​നാ​ണ്.

Latest News

Corehub Up